Kerala
പ്രതിപക്ഷ പാര്‍ട്ടികളെ എന്തുകൊണ്ട് ചര്‍ച്ചക്ക് വിളിച്ചില്ല; കെ റെയിലിൽ സർക്കാർ ആദ്യം സംസാരിക്കേണ്ടത് ഇരകളോടെന്ന് എം.കെ മുനീർ
Kerala

പ്രതിപക്ഷ പാര്‍ട്ടികളെ എന്തുകൊണ്ട് ചര്‍ച്ചക്ക് വിളിച്ചില്ല; കെ റെയിലിൽ സർക്കാർ ആദ്യം സംസാരിക്കേണ്ടത് ഇരകളോടെന്ന് എം.കെ മുനീർ

Web Desk
|
22 April 2022 7:29 AM GMT

പിണറായി വിജയന് ഇഷ്ടമുള്ളവരെ മാത്രമാണ് ചർച്ചക്ക് വിളിച്ചതെന്നും മുനീർ കുറ്റപ്പെടുത്തി

കോഴിക്കോട്: കെ റെയിലിൽ സർക്കാർ ആദ്യം സംസാരിക്കേണ്ടത് ഇരകളോടാണെന്ന് എം.കെ മുനീർ എം.എൽ.എ. പ്രതിപക്ഷ പാർട്ടികളെ എന്തുകൊണ്ടാണ് ചർച്ചക്ക് വിളിക്കാതിരുന്നത്. പിണറായി വിജയന് ഇഷ്ടമുള്ളവരെ മാത്രമാണ് ചർച്ചക്ക് വിളിച്ചതെന്നും മുനീർ കുറ്റപ്പെടുത്തി.

മാർകിസ്റ്റ് പാർട്ടിക്ക് ഓരോ സ്ഥലത്തും ഓരോ നയമാണ്. പിണറായിയുടെ ധാർഷ്ട്യത്തിൽ മറ്റുള്ളവർക്ക് ഭയമാണ്. പ്രതിപക്ഷ പാർട്ടികളെ എന്തുകൊണ്ട് ചർച്ചയ്ക്ക് വിളിച്ചില്ല. വിളിച്ചത് അവർക്ക് ഇഷ്ടമുള്ള ടെക്‌നിക്കൽ എക്സ്പേർട്സ് നെ മാത്രം. എക്സ്പേർട്സ്നെ വിളിക്കുന്നത് പിണറായി വിജയനാണ്. കെ റയിലിനെതിരെയുള്ള സമരം ശക്തിപ്പെടുത്താൻ മാത്രമേ ഇത് സഹായിക്കൂ. സർക്കാർ ആദ്യം സംസാരിക്കേണ്ടത് ഇരകളോട്. ഇതിന് മുഖ്യമന്ത്രി പിന്തുണയ്ക്കുന്നില്ല. ഇങ്ങനെയെങ്കിൽ എല്ലാവരും വൃന്ദ കാരാട്ടാകും. കെ റയിൽ അവർക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും മുനീര്‍ പറഞ്ഞു.

ആവശ്യം വരുമ്പോള്‍ ലോക്ഡൌൺ ഇല്ലാതാകും. പാർട്ടി കോൺഗ്രസ് വന്നപ്പോ കല്ലിടൽ നിർത്തി. പിണറായിക്ക് വേണ്ടിയാണ് എല്ലാം. ഇ.പി ജയരാജൻ ഒന്നിൽ ഉറച്ച് നിൽക്കണം. പിണറായി വിജയൻ അല്ല കിങ് മേക്കർ എന്ന് പറയാതെ പറയുന്നു. സി.പി.ഐ ഇടത് മുന്നണിയിൽ അതൃപ്തരാണ്. ബൂട്ടിട്ട ചവുട്ടുന്ന പൊലീസിനോട് ഒന്നേ പറയാനുള്ളൂ. ഞങ്ങൾ ഗാന്ധിയന്മാരാണ്. ഒരു കവിളത്ത് അടിച്ചാൽ മറു കവിള് കാണിച്ച് കൊടുക്കും. രണ്ട് കവിളും കഴിഞ്ഞാൽ പിന്നെ ബാക്കിയുളളത് അവരുടെ കവിളും ഞങ്ങളുടെ കൈകളുമാണെന്ന് ഓർക്കണമെന്നും മുനീര്‍ പറഞ്ഞു.



Related Tags :
Similar Posts