Kerala
rain
Kerala

കേരള തീരത്ത് ചക്രവാതചുഴി; അടുത്ത അഞ്ച് ദിവസം വ്യാപകമഴയ്ക്ക് സാധ്യത

Web Desk
|
15 Aug 2024 11:01 AM GMT

എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. കേരളാ തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതാണ് മഴക്ക് കാരണം. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. ബാക്കിയുള്ള മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടും നൽകി.

തെക്കുകിഴക്കൻ അറ​ബിക്കടലിനും തെക്കൻ കേരളാ തീരത്തിനും മുകളിലാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.

Related Tags :
Similar Posts