Kerala
ധോണിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന; പി.ടി 7 എത്തിയത് ജനവാസമേഖലയിൽ
Kerala

ധോണിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന; പി.ടി 7 എത്തിയത് ജനവാസമേഖലയിൽ

Web Desk
|
17 Dec 2022 2:00 AM GMT

നേരത്തെ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ആനയാണിത്

പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. പിടി7 എന്ന ആനയാണ് രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ഇന്നലെ രാത്രി തന്നെ ആന കാടുകയറിയെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

എന്നാൽ, വീണ്ടും ആന ജനവാസമേഖലയിലേക്ക് എത്തുമോയെന്ന ഭീതിയും ആളുകൾക്കുണ്ട്. നേരത്തെ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ആനയാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്നത്. വ്യാഴാഴ്ചയും ആനയിറങ്ങി പ്രദേശത്തെ കൃഷി നശിപ്പിച്ചിരുന്നു.

ഈ ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം ആനയെ പിടികൂടാൻ സാധിക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.

Similar Posts