Kerala
Kerala
വന്യമൃഗ ശല്യത്തിന് പരിഹാരം വേണം; ചിറ്റാറിൽ സിപിഎം സമരത്തിലേക്ക്
|29 Jun 2024 1:02 PM GMT
വേണ്ടിവന്നാൽ നിയമങ്ങൾ ലംഘിക്കുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു
പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പിനെതിരെ സിപിഎം വീണ്ടും സമരത്തിലേക്ക്. സിപിഎമ്മും ഉദ്യോഗസ്ഥരും തമ്മിൽ നിരന്തര പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സമരത്തിന് മുന്നോടിയായി ഇന്ന് ചിറ്റാറിൽ സിപിഎം ജനകീയ കൺവൻഷൻ നടത്തി.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക,പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുവദിക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്ന് നടന്ന ജനകീയ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു 1972 ലെ വനം വന്യജീവി നിയമം പരിഷ്ക്കരിക്കണമെന്നും ഇല്ലെങ്കിൽ നിയമങ്ങൾ ലംഘിക്കുമെന്നും പറഞ്ഞു.
പന്നിയെ വെടിവച്ചാൽ മനുഷ്യർക്ക് കഴിക്കാമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. നാളെ മുതൽ വാർഡ് തലത്തിൽ പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചുകൊണ്ട് സമരപരിപാടികളിലേക്ക് കടക്കുകയാണെന്ന് പെരുനാട് ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രനും പറഞ്ഞു.