Kerala
Kerala
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ ഇടതുപക്ഷം മത്സരിക്കും: എം.വി ഗോവിന്ദന്
|31 March 2023 10:39 AM GMT
'രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുകയല്ല, ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതികരിക്കുകയാണ് ചെയ്തത്.'
തിരുവനന്തപുരം: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ ഇടതുപക്ഷം മത്സരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. എന്നാൽ രാഹുൽ ഗാന്ധിക്കുള്ള പിന്തുണയല്ല നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
'ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെയാണ് പ്രതികരിച്ചത്. പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരെ അസഹിഷ്ണുതയുള്ള നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. കോൺഗ്രസ്സിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന നടപടികൾ മാത്രമേ അവർ പ്രതിരോധിക്കുന്നുള്ളൂ. ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ എതിർക്കുന്നതിന് കോൺഗ്രസ് തയ്യാറാകുന്നില്ല. ചാഞ്ചാട്ട മനോഭാവമാണ് കോൺഗ്രസിന്. അവരുടെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ വരുമ്പോൾ മാത്രമാണ് പ്രതിഷേധമുയർത്തുന്നത്. ജനാധിപത്യവിരുദ്ധതയ്ക്ക് മാധ്യമങ്ങളും പിന്തുണ നൽകി'-എം.വി ഗോവിന്ദൻ ആരോപിച്ചു.