'ദേശീയ തലത്തിൽ ഒന്നിച്ചു പോരാടും'; നയം വ്യക്തമാക്കി പിണറായി വിജയനും സ്റ്റാലിനും
|വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്
കോട്ടയം: ദേശീയ തലത്തിൽ ഒന്നിച്ചുള്ള പോരാട്ടം ഉണ്ടാകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. പാർലിമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് എത്തി നിൽക്കെയാണ് ഇരു നേതാക്കളുടേയും പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമായിരുന്നുവെങ്കിലും ദക്ഷിണേന്ത്യയിലെ ഒരു നിർണ്ണായക രാഷട്രീയ നീക്കത്തിനും ഇവിടെ തുടക്കമിടുകയാരിരുന്നു. ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തിയായിരുന്നു ഇരു നേതാക്കളും സംസാരിച്ചത്. മത ജാതി സംഘടകൾ ശക്തി പ്രാപിക്കുന്ന കാലത്ത് സോഷ്യലിസ്റ്റ് മുന്നേറ്റൾക്ക് വിജയിക്കണമെന്നായിരുന്നു സ്റ്റാലിന്റെ വാക്കുകൾ.
പിന്നാലെ പ്രസംഗിച്ച പിണറായി വിജയൻ കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമാക്കി. രാജ്യത്തെ മതരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരെ ഒന്നിച്ച് പോരാടണമെന്നുമായിരുന്നു ആഹ്വാനം.
വൈക്കം സത്യാഗ്രഹം ഒന്നിച്ചുള്ള പോരാട്ടത്തിന്റെ മാതൃകയാണെന്നും ഇത്തരത്തിൽ പുതിയ മാതൃക ഉണ്ടാകുമെന്നും ഓർമ്മിപ്പിച്ചാണ് നേതാക്കൾ വേദി വിട്ടത്.