Kerala
![sdpi sdpi](https://www.mediaoneonline.com/h-upload/2024/04/01/1417282-sdpi.webp)
Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ യുഡിഎഫിനെ പിന്തുണക്കും, സ്ഥാനാർഥികളെ നിർത്തില്ല: എസ്.ഡി.പി.ഐ
![](/images/authorplaceholder.jpg?type=1&v=2)
1 April 2024 7:52 AM GMT
ജാതി സെൻസസ് നടത്തുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്നും എസ്.ഡി.പി.ഐ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് എസ്.ഡി.പി.ഐ. ദേശീയ തലത്തിൽ മതനിരപേക്ഷ ചേരിയെ പിന്തുണക്കും. കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
ദേശീയതലത്തിൽ പാർട്ടി പതിനെട്ട് സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്രാവശ്യം മത്സരിക്കുന്നില്ല. പ്രചാരണവും പങ്കാളിത്തവുമൊന്നും എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നില്ല. ജാതി സെൻസസ് നടത്തുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്നും എസ്.ഡി.പി.ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Watch Video Report