'മാനവ രക്ഷയ്ക്ക് ദൈവിക ദർശനം': ജനസാഗരമായി വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സമ്മേളനം
|സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ ബുജൈദി അൽ അനസി സമ്മേളനം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പതിനായിരങ്ങളെ അണിനിരത്തി വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് കടപ്പുറത്ത് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ ബുജൈദി അൽ അനസി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാനവ രക്ഷയ്ക്ക് ദൈവിക ദർശനം എന്ന പ്രമേയത്തിലൂന്നിയാണ് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ ഇസ്‍ലാമിക് കോൺഫറൻസ് സംഘടിപ്പിച്ചത്. ദൈവിക ദർശനം മാനവരക്ഷയും സമാധാനവും സാക്ഷാത്കരിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ ബുജൈദി അൽ അനസി പറഞ്ഞു.
സ്ത്രീകളുൾപ്പെടെ പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. അധികാരമുള്ള ഫാഷിസവും പടരുന്ന ലിബറലിസവും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ മുസ്‍ലിം സാമുദായിക നേതൃത്വം സമൂഹത്തിന് വഴിയും വെളിച്ചവുമാകണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ എം.കെ മുനീർ, കെ.എം സച്ചിൻ ദേവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.