![Woman attacked inside auto in trivandrum Woman attacked inside auto in trivandrum](https://www.mediaoneonline.com/h-upload/2023/11/05/1395980-untitled-1.webp)
തിരുവനന്തപുരത്ത് ഓട്ടോയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി; പ്രതി പിടിയിൽ
![](/images/authorplaceholder.jpg?type=1&v=2)
പോക്‌സോ ഉൾപ്പടെ 9 കേസുകളാണ് പിടിയിലായ ജിജാസിനെതിരെ ഉള്ളത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച യുവതിയെയാണ് ഓട്ടോഡ്രൈവർ പീഡിപ്പിച്ചത്. പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അട്ടക്കുളങ്ങര ഭാഗത്ത് കച്ചവടം നടത്തുന്നയാളാണ് യുവതി. ഇവരെ ഓട്ടോ ഡ്രൈവർക്ക് നേരത്തെ തന്നെ പരിചയമുള്ളതായാണ് വിവരം. പരിചയമുള്ള ഓട്ടോ എന്ന നിലയ്ക്കാണ് രാത്രി ഇയാളെ വിളിച്ചതും. അട്ടക്കുളങ്ങരയിൽ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് പോകാനാണ് യുവതി ഓട്ടോ വിളിച്ചത്. എന്നാൽ യാത്രാമധ്യേ ആളൊഴിഞ്ഞ വഴിയിലേക്ക് തിരിഞ്ഞ് ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ബലാത്സംഗ കുറ്റം ചുമത്തി ഫോർട്ട് പൊലീസ് ആണ് ജിജാസിനെതിരെ കേസെടുത്തിരിക്കുന്നത്. ജിജാസ് ഇത്തരം കേസുകളിൽ മുമ്പും പ്രതിയായിട്ടുള്ളതായാണ് പൊലീസ് പറയുന്നത്. പോക്‌സോ ഉൾപ്പടെ 9 കേസുകളാണ് ഇയാളുടെ പേരിൽ.