Kerala
Kerala
തിരുവനന്തപുരത്ത് സിസേറിയനു പിന്നാലെ യുവതി മരിച്ചു
|17 Oct 2023 8:07 AM GMT
ആശുപത്രിക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകി
തിരുവനന്തപുരം: അടിമലത്തുറ സ്വകാര്യ ആശുപത്രിയിൽ സിസേറിയനു പിന്നാലെ യുവതി മരിച്ചു. ചൊവ്വര സ്വദേശി ശില്പയാണ്(24) മരിച്ചത്. ചികിത്സാപ്പിഴവാണു മരണത്തിനു കാരണമെന്ന് കുടുംബം ആരോപിച്ചു.
ആശുപത്രിയിൽ ആംബുലൻസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കുടുംബം പറയുന്നു. ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Developing story...