Kerala
കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവം: മരണകാരണം മരുന്നിന്റെ പാർശ്വഫലം
Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവം: മരണകാരണം മരുന്നിന്റെ പാർശ്വഫലം

Web Desk
|
28 Oct 2022 10:51 AM GMT

മരുന്ന് മാറി കുത്തിവെച്ചു എന്ന ആരോപണത്തെത്തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കണ്ടെത്തൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവത്തിൽ മരണകാരണം മരുന്നിന്റെ പാർശ്വഫലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരുന്ന് മാറി കുത്തിവെച്ചു എന്ന ആരോപണത്തെത്തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കണ്ടെത്തൽ.

ഇന്നലെയാണ് കോഴിക്കോട് കൂവരഞ്ഞി സ്വദേശി സിന്ധു പനിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ മരുന്ന് കുത്തിവെച്ച് നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണ് മരിച്ചു. മരുന്ന് കുത്തിവെച്ച സമയം നഴ്‌സ് ഫോണിൽ സംസാരിക്കുകയായിരുന്നു എന്നതുൾപ്പടെ ചൂണ്ടിക്കാട്ടി സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ഗുരുതര ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് മരുന്നിന്റെ പാർശ്വഫലമാണ് മരണകാരണമെന്ന് കണ്ടെത്തിയിരിക്കുന്നത്.

പാർശ്വഫലങ്ങളുള്ള മരുന്ന് കുത്തിവയ്ക്കുന്നതിന് മുമ്പ് സിന്ധുവിൽ ടെസ്റ്റ് ഡോസ് എടുത്തിരുന്നെങ്കിലും കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം.

Similar Posts