കോട്ടക്കലിൽ നവവരന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
|നേരത്തെ ഭാര്യാവീട്ടുകാര്‍ വിവാഹമോചനമാവശ്യപ്പെട്ട് തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു
കോട്ടക്കലിൽ നവവരന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ ഭാര്യാവീട്ടുകാര്‍ വിവാഹമോചനമാവശ്യപ്പെട്ട് തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നും തന്നെയാണ് ഭര്‍ത്താവ് പീഡിപ്പിച്ചത് എന്നും യുവതി പരാതിയില്‍ പറയുന്നു. പ്രകൃതി വിരുദ്ദ പീഡനമടക്കം ക്രൂരമായ പീഡനങ്ങള്‍ക്ക് ഭര്‍ത്താവ് തന്നെ ഇരയാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും തന്നെ ഉപദ്രവിച്ചുവെന്നും പരപുരുഷ ബന്ധം ആരോപിച്ച് അപമാനിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെതിരെ യുവതി മലപ്പുറം എസ്.പിക്ക് പരാതി നൽകി. ആറ് മാസം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.
SUMMARY:Complaint that the newlyweds brutally beat his wife in Kottakal. The woman had lodged a complaint with the police alleging that her husband had beaten her regularly.