Kerala
Kerala
വനിതാദിനത്തിൽ ഹൈക്കോടതിയിലെ കേസ് നടപടി നിയന്ത്രിച്ച് വനിതകൾ
|8 March 2022 4:29 PM GMT
ഹൈക്കോടതിയിലെ മൂന്നു വനിതാ ജഡ്ജിമാർ ഉൾപ്പെട്ട ഫുൾബെഞ്ചാണ് കേസ് കേട്ടത്
വനിതാദിനത്തിൽ ഹൈക്കോടതിയിലെ കേസ് നടപടി നിയന്ത്രിച്ച് വനിതകൾ. ഗുരുവായൂർ ദേവസ്വം ഫണ്ട് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയതുമായി ബന്ധപ്പെട്ട സർക്കാരിന്റെ പുനഃപരിശോധന ഹരജിയിലാണ് വനിതകൾ നടപടികളിൽ പങ്കെടുത്തത്. ഹൈക്കോടതിയിലെ മൂന്നു വനിതാ ജഡ്ജിമാർ ഉൾപ്പെട്ട ഫുൾബെഞ്ചാണ് കേസ് കേട്ടത്. സർക്കാരിനായി വാദം പറയനെത്തിയതും വനിത അഭിഭാഷകയായിരുന്നു.
ജസ്റ്റിസ് അനുശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത, ജസ്റ്റിസ് വി. ഷേർസി എന്നിവരടങ്ങുന്ന ഫുൾബെഞ്ചാണ് കേസിൽ വാദം കേട്ടത്. സ്‌പെഷ്യൽ ഗവ. പ്ലീഡർ എം.ആർ. ശ്രീലതയാണ് സർക്കാരിനായി ഹാജരായത്. സാധാരണ മറ്റൊരു ഗവ. പ്ലീഡറാണ് ഈ കേസിൽ ഹാജരാകാറുള്ളത്. ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
Women control the proceedings of the High Court on Women's Day