Kerala
രാജ്യാന്തര ഹ്രസ്വചിത്രമേളയിൽ കരുത്ത് കാട്ടി സ്ത്രീ സംവിധായകർ
Kerala

രാജ്യാന്തര ഹ്രസ്വചിത്രമേളയിൽ കരുത്ത് കാട്ടി സ്ത്രീ സംവിധായകർ

Web Desk
|
11 Dec 2021 2:05 AM GMT

സ്ത്രീകൾ ഒരുക്കുന്ന 50ലധികം ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഹ്രസ്വചിത്രമേളയിൽ കരുത്ത് കാട്ടി സ്ത്രീ സംവിധായകർ. സ്ത്രീകൾ ഒരുക്കുന്ന 50ലധികം ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടന ചിത്രം ബെയ്‌റൂട്ട്: ഐ ഓഫ് ദ സ്റ്റോം ഒരുക്കിയിരിക്കുന്നത് പലസ്തീനിയൻ സംവിധായിക മായി മസ്രിയാണ്. സ്‌പെഷ്യൽ സ്‌ക്രീനിങ് വിഭാഗത്തിലും വനിതകളുടെ ചിത്രങ്ങൾ ഉണ്ട്. എഴുത്തുകാരി അരുണ വാസുദേവിന്റെ ജീവിതത്തെ ആസ്പദമാക്കി സുപ്രിയ സുരി സംവിധാനം ചെയ്ത അരുണാ വാസുദേവ് മദർ ഓഫ് ദി നേഷൻ ഇതിൽ പ്രധാനപ്പെട്ടതാണ്. രണ്ട് വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്ന 34 ഡോക്യൂമെന്ററികളിൽ പതിനൊന്നിനും പിന്നിൽ സ്ത്രീകളാണ്.

ഷോർട് ഫിക്ഷൻ മത്സര വിഭാഗത്തിൽ അഞ്ചും ഫോക്കസ് ലോങ്ങ് ഡോക്യൂമെന്ററി വിഭാഗത്തിൽ രണ്ടും ഫോക്കസ് ഷോർട്ട് ഡോക്യൂമെന്ററി വിഭാഗത്തിൽ എട്ടും ചിത്രങ്ങളിൽ പെൺപെരുമയുണ്ട്. ഫോക്കസ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലും കാമ്പസ് ചലച്ചിത്ര വിഭാഗത്തിലും വനിതാ പ്രാതിനിധ്യം ഉണ്ട്. അന്തരിച്ച സംവിധായിക സുമിത്ര ഭാവേയുടെ ചിത്രങ്ങളും ആദരസൂചകമായി മേളയിൽ പ്രദർശിപ്പിക്കുന്നു. പലരംഗത്തും സ്ത്രീകൾ ഇപ്പോഴും വേർതിരിവ് നേരിടുന്നുണ്ടെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീന പോൾ പറഞ്ഞു.

Women directors show their strength at the International Short Film Festival in Thiruvananthapuram. More than 50 films made by women will be screened at the fair

Similar Posts