തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ കുടുംബത്തെ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു
|കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്നു വിമൻ ജസ്റ്റിസ് നേതാക്കൾ
മലപ്പുറം: തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ കുടുംബത്തെ വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് വിഎ ഫായിസയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള വിഷ്ണു സഹപ്രവർത്തകൻ എന്ന നിലയിൽ സുജിതയുമായി സൗഹൃദം സ്ഥാപിക്കുകയും സാമ്പത്തിക സഹായം നേടി വീട്ടിലേക്ക് വിളിച്ച് വരുത്തി കൊല്ലുകയുമായിരുന്നുവെന്ന് ഭർത്താവ് മനോജ്കുമാർ ഫായിസയോട് പറഞ്ഞു. മരിക്കുന്ന ദിവസം രാവിലെ 11 മണിക്ക് മുമ്പ് ഭാര്യ തന്നെ വിളിച്ച് സംസാരിച്ചെന്നും അതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ആയതായും അദ്ദേഹം പറഞ്ഞു. മൃതദേഹം കണ്ടെത്താൻ 11 ദിവസം വൈകിയതും മനോജ് പങ്കുവെച്ചു.
കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്നും കൊലപാതകത്തിൽ ലഹരിയുടെ പങ്കും പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കപ്പെടണമെന്നും ഫായിസ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു പരമേശ്വരൻ, മണ്ഡലം കൺവീനർ സെറീന, തുവ്വൂർ പഞ്ചായത്ത് കൺവീനർ ഫൗസിയ എന്നിവരോടൊപ്പമാണ് കുടുംബത്തെ സന്ദർശിച്ചത്.
Women Justice leaders visited the family of Sujitha who was killed in Tuvvur