Kerala
ഫ്രാങ്കോ മുളക്കൽ കേസ്: പ്രോസിക്യൂഷൻ പരാജയമെന്ന് വിമൻ ജസ്റ്റിസ്
Kerala

ഫ്രാങ്കോ മുളക്കൽ കേസ്: പ്രോസിക്യൂഷൻ പരാജയമെന്ന് വിമൻ ജസ്റ്റിസ്

Web Desk
|
14 Jan 2022 7:57 AM GMT

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരൊറ്റ കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല

ഫ്രാങ്കോ മുളക്കൽ കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടത് പ്രോസിക്യൂഷൻ പരാജയ മാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സർക്കാറും പോലീസ് സംവിധാനങ്ങളും ഫ്രാങ്കോ മുളക്കലിന് വേണ്ടി നടത്തിയ നാണംകെട്ട കളികളാണ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുന്നതിലേക്ക് എത്തിച്ചത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരൊറ്റ കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റം തെളിയിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്താനോ അത് വാദിച്ച് കോടതിയെ ബോധ്യപ്പെടുത്താനോ സർക്കാറിന് കഴിഞ്ഞില്ല. സംഘടിത സഭാ സംവിധാനവും സർക്കാരും ചേർന്ന് നടത്തിയ അട്ടിമറിയാണിത്. വ്യാപകമായി പ്രതിഷേധമുയരട്ടെ. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പവും അവരുടെ കൂടെ നിന്നതിൻ്റെ പേരിൽ പീഡിപ്പിക്കപ്പെട്ടവർക്കൊപ്പവുമാണ് വിമൻ ജസ്റ്റിസെന്ന് പ്രസ്താവനയില് കൂട്ടിച്ചേര്‍ത്തു.

Similar Posts