ഹിജാബ് ടാർഗറ്റ് ചെയ്യുന്ന സംഘ്പരിവാർ തകർക്കുന്നത് ഇന്ത്യയുടെ വൈവിധ്യങ്ങളെ: വിമൻ ജസ്റ്റിസ് മൂവ്മെൻറ്
|'വസ്ത്രസ്വാതന്ത്ര്യം: ആർ.എസ്.എസ് വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് എല്ലാ ജില്ലകളിലും വനിതാ ദിനത്തിൽ അവകാശ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു
ഹിജാബ് ടാർഗറ്റ് ചെയ്യുന്ന സംഘ്പരിവാർ തകർക്കുന്നത് ഇന്ത്യയുടെ വൈവിധ്യങ്ങളെയും പാരമ്പര്യത്തെയുമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ്. 'വസ്ത്രസ്വാതന്ത്ര്യം: ആർഎസ്എസ് വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു' എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് എല്ലാ ജില്ലകളിലും വനിതാ ദിനത്തിൽ അവകാശ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചു നൽകുന്നുണ്ട്. മുസ്ലിങ്ങൾക്കെതിരെ വംശവെറി ഉയർത്തി അവരെ അപരവൽക്കരിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ് പരിവാർ ഇപ്പോൾ മുസ്ലിം പെൺകുട്ടികളുടെ വസ്ത്രസ്വാതന്ത്ര്യത്തിലാണ് കൈവെച്ചിരിക്കുകയാണ്. ഇതവരുടെ വിദ്യാഭ്യാസാവകാശവും നിഷേധിച്ച് അവരാർജ്ജിച്ച പുരോഗതി തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജബീന ഇർഷാദ് പറഞ്ഞു.
മൗലികാവകാശങ്ങളെ ഇല്ലാതാക്കാനുള്ള സംഘ്പരിവാറിൻെറ ആസൂത്രിത ശ്രമങ്ങളോടുള്ള ചോദ്യങ്ങളെയും ചെറുത്തുനിൽപുകളെയുമാണ് ഈ വനിതാദിനപരിപാടി മുന്നോട്ടുവെക്കുന്നത്. മുസ്ലിം സ്ത്രീകളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ പ്രത്യേകമായി ടാർഗറ്റ് ചെയ്യുന്നതിലൂടെ സംഘ്പരിവാർ തകർക്കുന്നത് ഭരണഘടനയേയും വൈവിധ്യങ്ങളുടെ ഇന്ത്യൻ പാരമ്പര്യത്തെയുമാണ്. വിദ്യാഭ്യാസ സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും സ്ത്രീകൾക്ക് നിഷേധിക്കുന്ന സംഘ്പരിവാർ ഉത്തരവുകളെ സ്ത്രീ മുന്നേറ്റത്തിലൂടെ ചോദ്യം ചെയ്യുമെന്ന താക്കീതാണ് അവകാശസംരക്ഷണ സദസ്സുകളെന്നും ജബീന കൂട്ടിച്ചേർത്തു.
ഡോ :ജെ.ദേവിക ,ലാലി പി എം .അംബിക മറുവാക്ക്, വീണ എസ്.നായർ, ഇ.സി. ആയിശ, ആയിശ റെന്ന ,റാനിയ സുലൈഖ ,ഉഷാകുമാരി ,സുബൈദ കക്കോടി ,അർച്ചന പ്രജിത്ത് ,ഫസ്ന മിയാൻ,റുക്സാന പി.പ്രിയാ സുനിൽ,അസൂറ ടീച്ചർ പ്രേമ ജി.പിഷാരടി, മുംതാസ് ബീഗം ,ചന്ദ്രിക കൊയിലാണ്ടി, കെ.കെ.റഹീന, സുഫീറ എരമംഗലം, വി.എ.ഫായിസ, സീനത്ത് കോക്കൂർ തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ രംഗത്തെ വനിതാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. വിഷയവുമായി ബന്ധപ്പെട്ട കാലാ രൂപങ്ങളും സദസ്സുകളിൽ അവതരിപ്പിച്ചു.