Kerala
Women Justice on Aluva child rape case, Kerala Govt complicit with liberal liquor policy as sexual harassment cases increase in the state, Women Justice, Aluva child rape case
Kerala

ലൈംഗിക പീഡനങ്ങൾ വർധിക്കുമ്പോള്‍ കേരള സർക്കാർ ഉദാരമദ്യനയവുമായി കൂട്ടുനിൽക്കുന്നു-വിമൻ ജസ്റ്റിസ്

Web Desk
|
7 Sep 2023 3:02 PM GMT

സ്ത്രീകൾക്കു സുരക്ഷിതബോധം ഉണ്ടാകണമെങ്കിൽ ഇവിടെ നിയമമുണ്ടെന്നും ആ നിയമത്തിനു പ്രഹരശേഷിയുണ്ടെന്നും കുറ്റവാളി തിരിച്ചറിയണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ

തിരുവനന്തപുരം: ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതിന് ഉദാരമദ്യനയവുമായി കേരള സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും സ്ത്രീ സുരക്ഷയും സ്ത്രീശാക്തീകരണവും പരസ്യവാചകങ്ങൾ മാത്രമാണെന്നും വിമൻ ജസ്റ്റിസ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതബോധം ഉണ്ടാകണമെങ്കിൽ ഇവിടെ നിയമമുണ്ടെന്നും ആ നിയമത്തിനു പ്രഹരശേഷിയുണ്ടെന്നും കുറ്റവാളി തിരിച്ചറിയണമെന്നും സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ പറഞ്ഞു.

ഇവിടെ വേണ്ടത് ആർജ്ജവമുള്ള ഒരു സർക്കാരും ആഭ്യന്തരവകുപ്പുമാണ്. യഥേഷ്ടം ലഹരിയൊഴുക്കി കുറ്റവാളികളെ വളർത്താനും പിടിക്കപ്പെട്ടവരെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുത്താനും പ്രതിജ്ഞയെടുത്ത സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ ശക്തമായ പ്രക്ഷോഭങ്ങളുമായി സ്ത്രീകളും പെൺകുട്ടികളും അധികാരകേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറുകയല്ലാതെ ഇനി വേറെ വഴിയില്ല. ആലുവയിൽ അമ്മയോടൊപ്പം കിടന്നുറങ്ങിയ എട്ടു വയസുകാരിയെയാണ് തിരുവനന്തപുരം സ്വദേശിയായ ക്രിസ്റ്റിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതെന്നും ഫായിസ കൂട്ടിച്ചേർത്തു.

ആലുവ പീഡനത്തിൽ വിമൻ ജസ്റ്റിസ് എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

Summary: Kerala Govt complicit with liberal liquor policy as sexual harassment cases increase in the state: Women Justice

Similar Posts