Kerala
Forgery case: K Vidya approaches Kerala HC,Fake certificate,latest malayalam news,20 മാസം മഹാരാജാസ് കോളജിൽ ജോലി ചെയ്തു; കെ.വിദ്യ ബയോഡാറ്റ തയ്യാറാക്കിയത് സ്വന്തം കൈപ്പടയില്‍,വ്യജ രേഖാചമക്കല്‍ കേസ്,എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യ
Kerala

'20 മാസം മഹാരാജാസ് കോളജിൽ ജോലി ചെയ്തു'; കെ.വിദ്യ ബയോഡാറ്റ തയ്യാറാക്കിയത് സ്വന്തം കൈപ്പടയില്‍

Web Desk
|
14 Jun 2023 7:38 AM GMT

വിദ്യയുടെ ഒപ്പ് ഉള്ളതിനാൽ ബയോഡാറ്റ പ്രധാന തെളിവാകുമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്

പാലക്കാട്: വ്യാജരേഖ ചമച്ച് അട്ടപ്പാടി ഗവൺമെന്റ് കോളജിൽ ജോലി നേടാൻ ശ്രമിച്ച എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയുടെ ബയോ ഡാറ്റ പുറത്ത്. 20 മാസം മഹരാജാസ് കോളജിൽ ജോലി ചെയ്തിട്ടുണ്ടെന്ന് ബയോഡാറ്റയിൽ പറയുന്നു. അട്ടപ്പാടി ഗവൺമെന്റ് കോളേജിലാണ് വിദ്യ വിദ്യ സമർപ്പിച്ച ബയോഡാറ്റയാണിത്.

ബയോഡാറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യയുടെ കൈപ്പടയിലാണ് ബയോഡാറ്റ പൂരിപ്പിച്ചിരിക്കുന്നത്. വിദ്യയുടെ ഒപ്പ് ഉള്ളതിനാൽ ബയോഡാറ്റ പ്രധാന തെളിവാകുമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്. വിദ്യക്കെപ്പം അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് എത്തിയത് എസ്.എഫ്.ഐ നേതാവാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ വ്യാജ രേഖ നിർമ്മിക്കാൻ വിദ്യയെ സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അട്ടപ്പാടി കോളേജിലെ അധ്യാപകരുടെയും പ്രിൻസിപ്പാളിന്റെയും രഹസ്യമൊഴിയെടുക്കണമെന്ന് ആവശ്യപെട്ട് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അഗളി സി.ഐ അപേക്ഷ നൽകി. അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ മലയാളം വിഭാഗം മേധാവി പ്രീത മോൾ, അധ്യാപിക ജ്യോതിലക്ഷ്മി എന്നിവരുടെ മൊഴി രണ്ടാമതും പൊലീസ് രേഖപെടുത്തി. ഒൻപതാം ദിവസവും വിദ്യയെ കണ്ടെത്താൻ പൊലീസിനായില്ല.

അതേസമയം, സംവരണം അട്ടിമറിച്ചാണ് കാലടി സംസ്‌കൃത സർവകലശാലയിൽ വിദ്യ പ്രവേശനം നേടിയതെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലുള്ള വർഷ ഹൈക്കോടതിയിൽ ഹരജി നൽകി.


Similar Posts