Kerala
തിരുവനന്തപുരത്ത് നോക്കുകൂലി ആവശ്യപ്പെട്ട് മർദനം; കടയുടമ മുഖ്യമന്ത്രിക്ക് പരാതി നൽകി
Kerala

തിരുവനന്തപുരത്ത് നോക്കുകൂലി ആവശ്യപ്പെട്ട് മർദനം; കടയുടമ മുഖ്യമന്ത്രിക്ക് പരാതി നൽകി

Web Desk
|
2 Jan 2023 12:58 PM GMT

ആരെയും മർദിച്ചിട്ടില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ

തിരുവനന്തപുരം: പോത്തൻകോട് നോക്കുകൂലി ആവശ്യപ്പെട്ട് കടയിലെ ജീവനക്കാരനെ മർദിച്ചെന്ന് പരാതി. കടയുടമയായ അബ്ദുൾ സലാം മുഖ്യമന്ത്രി പിണറായി വിജയനും തൊഴിൽ മന്ത്രി വി. ശിവൻകുട്ടിക്കും പരാതി നൽകി. എന്നാൽ ആരെയും മർദിച്ചിട്ടില്ലെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്റെ പ്രതികരണം.

ഡിസംബർ 24ന് പോത്തൻകോട് ജംഗ്ഷനിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ ചുമട്ട് തൊഴിലാളികൾ അതിക്രമം നടത്തിയെന്നാണ് പരാതി. തൊഴിലാളികളെ വിളിച്ചിട്ടും വരാത്തതിനാൽ കടയിലെ ജീവനക്കാർ ലോഡ് കയറ്റി. ഈ സമയത്ത് അവിടെയെത്തിയ തൊഴിലാളി യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോൾ ജീവനക്കാരനെ മർദിച്ചെന്നുമാണ് പരാതി. നേരത്തെയും നോക്കുകൂലി നൽകാൻ നിർബന്ധിതനായെന്ന് കാട്ടി അബ്ദുൽസലാം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് കടയിൽ അതിക്രമമുണ്ടായത്. എന്നാൽ ജീവനക്കാരനെ മർദിച്ചിട്ടില്ലെന്നും ലോഡ് കയറ്റിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നുമാണ് സംയുക്ത തൊഴിലാളി യൂണിയന്റെ വിശദീകരണം.


Similar Posts