ലോക ഹൃദയ ദിനം: മീഡിയ വണ്ണും കൊച്ചി മെട്രോയും ചേർന്ന് സൗജന്യ രക്ത പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു
|കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ രക്ത പരിശോധന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു
കൊച്ചി: ലോക ഹൃദയ ദിനത്തിൽ മീഡിയ വണ്ണും കൊച്ചി മെട്രോയും ചേർന്ന് സൗജന്യ രക്ത പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു. ഡി ഡി.ആർ.സി അജിലാസ്, ഗ്ലോബൽ സ്റ്റഡി ലിങ്ക് ഓവർസീസ് എഡ്യൂക്കേഷസ്, സ്‌ക്വാർഡ്, എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇടപ്പള്ളി ലുലു മെട്രോ സ്റ്റേഷനിൽ വൈകുന്നേരം നാലുമണിവരെ സൗജന്യ രക്ത പരിശോധന തുടരും.
മനുഷ്യ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകാനാണ് കൊച്ചി മെട്രോയുമായി സഹകരിച്ച് മീഡിയവൺ ഹൃദയപൂർവ്വം പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് എറണാകുളം ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ രക്ത പരിശോധന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, ഡി ഡി ആർ സി റീജിനൽ മാർക്കറ്റിംഗ് മാനേജർ വിമൽ ഗോപിനാഥ്, കൊച്ചി മെട്രോ പബ്ലിക് റിലേഷൻ ജനറൽ മാനേജർ സി നരേഷ്, പബ്ലിക് റിലേഷൻ ഓഫീസർ ഷെറിൻ വിൽസൺ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.