Kerala
summer rain
Kerala

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Web Desk
|
16 May 2024 12:55 AM GMT

തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ത്തെ തു​ട​ർ​ന്നാണ് സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശക്ത​മാ​കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. മിന്നലോടു കൂടിയുള്ള മഴക്കാണ് സാധ്യത.ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ത്തെ തു​ട​ർ​ന്നാണ് സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശക്ത​മാ​കുന്നത്.

രാജ്യത്ത് കാലവർഷം മേയ്‌ 19ഓടു കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. അതിനിടയിൽ സംസ്ഥാനത്തെ കാലാവർഷം മേയ്‌ 31ഓടെ എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.



Similar Posts