Kerala
Kerala
ഇന്നും മഴക്ക് സാധ്യത; ഇടുക്കി ,പാലക്കാട് ,മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട്
|27 Nov 2024 1:50 AM GMT
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻകരുതലിന്‍റെ ഭാഗമായി ഇടുക്കി ,പാലക്കാട് ,മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.
ഫെഞ്ചൽ എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഫെഞ്ചൽ സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണ്. ഇതിന്‍റെ സ്വാധീനഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി തെക്കൻ കേരളതീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.