Kerala
tour ,Kozhikode,  200 rupees, KSRTC , Double Decker, City Ride Service,
Kerala

200 രൂപക്ക് കോഴിക്കോട് ചുറ്റിക്കാണാം ; ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസുമായി കെ.എസ്.ആർ.ടി.സി

Web Desk
|
26 Jan 2023 3:40 PM GMT

പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി-വരക്കൽ ബീച്ച് എന്നിവ ബന്ധപ്പെടുത്തിയായിരിക്കും സർവ്വീസ്

കോഴിക്കോട്: യാത്രാ പ്രേമികളെ നഗരം ചുറ്റിക്കാണിക്കാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് ആരംഭിക്കുന്നു.

നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി-വരക്കൽ ബീച്ച് എന്നിവ ബന്ധപ്പെടുത്തിയായിരിക്കും സർവീസ്. ഉച്ചക്ക് തുടങ്ങി രാത്രി അവസാനിക്കുന്ന യാത്രക്ക് 200 രൂപയായിരിക്കും ബസ് ചാർജ്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.എസ്.ആര്‍.ടി.സി ഇക്കാര്യം അറിയിച്ചത്.

കെ.എസ്.ആര്‍.ടി.സി യുടെ ഈ യാത്ര സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്താണ് ആദ്യമായി എത്തുന്നത്.

Similar Posts