Kerala
Young doctor seeks help from well-wishers for kidney transplant surgery
Kerala

വൃക്ക മാറ്റവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടി യുവ ഡോക്ടർ

Web Desk
|
22 May 2024 4:37 AM GMT

വെള്ളറട സ്വദേശി ഡേവിഡിന്റെ മകൾ ബ്ലെസ്സി ഏഞ്ചലിനെയാണ് അടിയന്തരമായി വൃക്ക മാറ്റിവെക്കലിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടി യുവ ഡോക്ടറും കുടുംബവും. വെള്ളറട സ്വദേശി ഡേവിഡിന്റെ മകൾ ബ്ലെസ്സി ഏഞ്ചലിനെയാണ് അടിയന്തരമായി വൃക്ക മാറ്റിവെക്കലിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സാമ്പത്തിക പരാധീനതകൾക്കിടയിൽ വായ്പയെടുത്ത് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയെങ്കിലും, അസുഖം തളർത്തിയതോടെ ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ബ്ലസിയും കുടുംബവും. ഏഴ് വർഷം മുമ്പ് എം.ബി.ബി.എസ് പഠന സമയത്ത്, കണ്ട ചില ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തിയത്.

നിരന്തര ചികിത്സകൾക്കിടയിലും ഡോക്ടർ ആകണമെന്നുള്ള സ്വപ്നം ബ്ലസി പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തുടർന്നു. അതിനിടയിലാണ് ക്രിയാറ്റിൻ അളവ് ഗണ്യമായി കൂടിയത്. താൽക്കാലികമായി ഡയാലിസിസ് ആരംഭിച്ചെങ്കിലും അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 40 ലക്ഷത്തോളം രൂപ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Similar Posts