Kerala
young man died after car hit a bike in Kozhikode
Kerala

കോഴിക്കോട് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Web Desk
|
20 Dec 2023 3:31 PM GMT

കൂടെയുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: മുക്കത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാലക്കാട്‌ സ്വദേശി ഷജിൽ ബാലനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നോടെ എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ ഇവർ ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ഡ്രൈവിങ് ലൈസൻസ് പരിശോധിച്ചതോടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മരിച്ചയാളുടെ മൃതദേഹം കോഴിക്കോട് മെഡി. കോളജിൽ.

കൂടെയുണ്ടായിരുന്ന യുവതിയും മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.



Similar Posts