Kerala

Kerala
ആലപ്പുഴയിൽ യുവാവിനെ ആറ്റിൽ വീണ് കാണാതായി

18 Dec 2023 4:00 PM GMT
ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ യുവാവിനെ ആറ്റിൽ വീണ് കാണാതായി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്സ്വദേശി നന്ദുവിനെയാണ് കാണാതെ ആയത്.
സുഹൃത്തുക്കളോടൊപ്പം കെട്ടിയിട്ടിരുന്ന വള്ളത്തിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ റോഡിലൂടെ പോയ പൊലീസുദ്യോഗസ്ഥനെ കണ്ടു. ഇതോടെ ഭയന്ന് ആറ്റിലേക്കിറങ്ങുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.