Kerala
Malayalam breaking news, MediaOne breaking
Kerala

മദ്യപാനത്തിനിടെ തര്‍ക്കം; പാലക്കാട്ട് സുഹൃത്തിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

Web Desk
|
28 Jan 2024 4:23 PM GMT

തിരുനെല്ലായ് സ്വദേശി ആറുമുഖനാണ് മരിച്ചത്

പാലക്കാട്: തിരുനെല്ലായിയിൽ സുഹൃത്തുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 40കാരൻ കുത്തേറ്റ് മരിച്ചു. തിരുനെല്ലായ് സ്വദേശി ആറുമുഖനാണ് (40) മരിച്ചത്.

മദ്യപാനത്തിനിടെ ആറുമുഖനെ സുഹൃത്ത് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ തിരുനെല്ലായ് സ്വദേശി കണ്ണനെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

Summary: Young man stabbed to death by his friend in drunken fight in Palakkad's Thirunellai

Similar Posts