Kerala
Kerala
കാസർകോട് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു
|20 Aug 2023 2:41 PM GMT
തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്.
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. ഞണ്ട് പിടിക്കുന്നതിനുവേണ്ടിയാണ് ഇവർ കടലിൽ ഇറങ്ങിയത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കടലിൽ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.