Kerala
മയക്കു​ഗുളികകൾ എഴുതി നൽകിയില്ല; മലപ്പുറത്ത് ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്
Kerala

മയക്കു​ഗുളികകൾ എഴുതി നൽകിയില്ല; മലപ്പുറത്ത് ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്

Web Desk
|
26 Sep 2024 9:24 AM GMT

ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസിൽ പരാതി നൽകി

‌മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്കുളികകൾ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസിൽ പരാതി നൽകി.

രാത്രി ആശുപത്രിയിലെത്തിയ യുവാവ് ​ഗുളിക ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മനോരോ​ഗ വിദ​ഗ്ധൻ്റെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകൾ തരാനാവില്ലെന്ന് ‍ഡോക്ടർ പറഞ്ഞു. ഇതോടെയാണ് യുവാവ് കൈയിൽ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണി മുഴക്കിയത്. കുറച്ചുനേരം ബ​ഹളമുണ്ടാക്കിയതിന് ശേഷം യുവാവ് തിരികെ മടങ്ങി.

യുവാവ് കഴിഞ്ഞ കുറച്ചു ​ദിവസങ്ങളായി ഇവിടെയെത്താറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related Tags :
Similar Posts