Kerala
സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിനോട് കൂടുതൽ തുക ആവശ്യപ്പെട്ട് യുവജന കമ്മീഷൻ
Kerala

സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിനോട് കൂടുതൽ തുക ആവശ്യപ്പെട്ട് യുവജന കമ്മീഷൻ

Web Desk
|
23 Feb 2023 4:06 PM GMT

കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 76 ലക്ഷം രൂപയ്ക്ക് പുറമെയാണ് കൂടുതല്‍ തുക യുവജനകമ്മീഷന്‍ ആവശ്യപ്പെട്ടത്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ട് യുവജന കമ്മീഷന്‍. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ 26 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ 18 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 76 ലക്ഷം രൂപയ്ക്ക് പുറമെയാണ് കൂടുതല്‍ തുക യുവജനകമ്മീഷന്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ അടുത്ത മാസം 22000 കോടി രൂപ വേണമെന്നാണ് ധനകാര്യവകുപ്പിന്‍റെ വിലയിരുത്തല്‍.ആ പണം കണ്ടെത്തുന്നതിന്‍രെ ഭാഗമായിട്ടാണ് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇത്രയും വലിയ പ്രതിസന്ധിക്കിടയിലാണ് യുവജനകമ്മീഷന്‍ സര്‍ക്കാരിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ടത്.ശമ്പളത്തിനും മറ്റ് ചിലവുകള്‍ക്കുമായി 26 ലക്ഷം രൂപ അനുവദിക്കണമെന്നാണ് യുവജനകമ്മീഷന്‍ ആവശ്യപ്പെട്ടത്.

18 ലക്ഷം രൂപ അനുവദിച്ച് ഈ മാസം 16 ന് ഉത്തവിറക്കി.2022 -23 വര്‍ഷത്തെ ബജറ്റില്‍ 76.6 ലക്ഷം രൂപ യുവജനകമ്മീഷന്‍ അനുവദിച്ചിരിന്നു.ഈ പണം തീര്‍ന്നതോടെ 35 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് യുവജനകമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.അപേക്ഷ പരിഗണിച്ച് 9 ലക്ഷം രൂപ 29.12.22 ൽ അനുവദിച്ചു.അതില്‍ 845000 രൂപ ചിലവായെന്നും ബാക്കിയുള്ള 55000 രൂപ കൊണ്ട് ശ്ന്പളവും മറ്റ് ചിലവുകളും നടക്കില്ലെന്ന് കാട്ടി കൊണ്ടാണ് 26 ലക്ഷം രൂപ ആവശ്യപ്പെടുകയും 18 ലക്ഷം സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തത്.

Similar Posts