Kerala
ചർച്ചയില്ലാതെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ശരിയായില്ല; ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്
Kerala

'ചർച്ചയില്ലാതെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ശരിയായില്ല'; ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്

Web Desk
|
7 May 2023 4:43 AM GMT

പ്രതിനിധി സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി രാജീവാണ് വിഷയം ഉന്നയിച്ചത്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനത്തിൽ വിമർശനം. പ്രതിനിധി സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി രാജീവാണ് വിഷയം ഉന്നയിച്ചത്.

ജില്ലയിൽ കോൺഗ്രസിന് ആകെയുള്ള നാലുസീറ്റുകളിൽ ഒന്നായ തവനൂരിൽ ഫിറോസ് കുന്നംപറമ്പിലിനെ നൂലിൽ കെട്ടിയിറക്കിയതിന് പിന്നിൽ ആരാണെന്നും ചർച്ചയില്ലാതെ ഇങ്ങനെ ചെയ്തത് ശരിയല്ലെന്നും ഇ.പി രാജീവ് പ്രതിനിധി സംഗമത്തിൽ ഉന്നയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.ടി ജലീലിനെതിരെ കൈപ്പത്തി ചിഹ്നത്തിലായിരുന്നു ഫിറോസ് കുന്നം പറമ്പിൽ മത്സരിച്ചത്.


Similar Posts