Kerala
Youth Congress leader arrested for taking money as bribe to police in Malappuram
Kerala

പൊലീസിന് കൈക്കൂലി നൽകാനെന്ന പേരിൽ പണം തട്ടി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Web Desk
|
3 Nov 2023 7:13 PM GMT

പ്രതി ഷരീഫിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നാണ് കോൺഗ്രസ് വിശദീകരണം

മലപ്പുറം: പൊലീസിന് കൈക്കൂലി നൽകാനാണെന്ന പേരിൽ പണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. സ്വർണക്കടത്തു കേസ് പ്രതിയെ ജാമ്യത്തിലിറക്കാൻ പൊലീസിന് നൽകാനെന്ന വ്യാജേന കള്ളക്കടത്തു സംഘത്തിൽ നിന്ന് പണം തട്ടിയ കേസിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷെരീഫ് അറസ്റ്റിലായത്. കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോ ജീവനക്കാനാണ് തട്ടിപ്പ് നടത്തിയ മുഹമ്മദ് ഷെരീഫ്.

കരിപ്പൂരിൽ സ്വർണം കടത്തുന്നവരും സ്വർണം തട്ടാൻ എത്തുന്നവരും പൊലീസ് പിടിയിലാകാറുണ്ട്. കേസിൽ പ്രതികളാവുന്നവരെ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സ്റ്റേഷൻ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകി മുഹമ്മദ് ശരീഫ് സ്വർണക്കടത്തു സംഘത്തിൽ നിന്ന് പണം കൈപ്പറ്റി. എന്നാൽ ജാമ്യം ലഭിച്ചില്ല. ഇതോടെ കള്ളക്കടത്തു സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് സ്റ്റേഷനിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് ഇയാൾ പണം തട്ടിയതെന്ന് പൊലീസ് കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്ന പ്രതി സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്. മുഹമ്മദ് ഷെരീഫിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നാണ് കോൺഗ്രസ് വിശദീകരണം.

Youth Congress leader arrested for taking money as bribe to police in Malappuram

Similar Posts