Kerala
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്, ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്
Kerala

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്, ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്

Web Desk
|
18 Jun 2022 9:22 AM GMT

കന്റോൺമെന്റ് എസ്.ഐ ദിൽജിത്തിന് കല്ലേറിൽ പരിക്കേറ്റു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഒരു വനിത ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധം നടത്തിയ പ്രവര്‍ത്തകര്‍ പൊലീസിന് നെരെ കല്ലുകളും കമ്പും വലിച്ചെറിഞ്ഞു. ഇതിനു പിന്നാലെയാണ് ലാത്തിച്ചാര്‍ജടക്കം സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. കന്റോൺമെന്റ് എസ്.ഐ ദിൽജിത്തിന് കല്ലേറില്‍ പരിക്കേറ്റു. പ്രവർത്തകർ വീണ്ടും സംഘടിച്ച് മുദ്രാവാക്യം വിളിക്കുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയും ചെയ്തു. തുടര്‍ന്ന് നേതാക്കളെത്തി പ്രവര്‍ത്തകരെ പ്രദേശത്ത് നിന്ന് മാറ്റുകയായിരുന്നു. വലിയ പൊലീസ് സന്നാഹം സെക്രട്ടേറിയറ്റിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, മാർച്ചിൽ പൊലീസ് അകാരണമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കും വരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Similar Posts