Kerala
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്: കന്‍റോൺമെന്റ് എസ്ഐക്കെതിരെ പരാതി നല്‍കി അബിൻ വർക്കി
Kerala

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്: കന്‍റോൺമെന്റ് എസ്ഐക്കെതിരെ പരാതി നല്‍കി അബിൻ വർക്കി

Web Desk
|
9 Sep 2024 11:23 AM GMT

മാര്‍ച്ചിനിടയിലെ പൊലീസ് ലാത്തിച്ചാർ‌ജിൽ അബിൻ വർക്കിയടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ മർദനത്തിൽ കന്‍റോൺമെന്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. എസ്ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.

യാതൊരു വിധ പ്രകോപനവും കൂടാതെ വളഞ്ഞിട്ട് ആക്രമിച്ചെന്ന് പരാതിയിൽ പറയുന്നു. പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. അബിൻ വർക്കിയെയും കേസിൽ പ്രതിചേർത്തു. ലഹളയുണ്ടാക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 261 യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മാര്‍ച്ചിനിടയിലെ പൊലീസ് ലാത്തിച്ചാർ‌ജിൽ അബിൻ വർക്കിയടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Summary: Youth Congress State Vice President Abin Varkey demands action against Thiruvanathapuram Cantonment SI in Secretariat March assault

Similar Posts