Kerala
മഞ്ചേശ്വരം കേസിൽ സുരേന്ദ്രന് രക്ഷപ്പെടാൻ ആഭ്യന്തര വകുപ്പ് സഹായിച്ചു: അബിൻ വർക്കി
Kerala

'മഞ്ചേശ്വരം കേസിൽ സുരേന്ദ്രന് രക്ഷപ്പെടാൻ ആഭ്യന്തര വകുപ്പ് സഹായിച്ചു': അബിൻ വർക്കി

Web Desk
|
7 Oct 2024 4:57 AM GMT

'തെളിവുണ്ടായിട്ട് പോലും നിയമത്തിന്റെ ലൂപ്ഹോൾ ഉപയോഗിച്ച് കെ. സുരേന്ദ്രനെ പോലീസ് രക്ഷപ്പെടുത്തി. കേരളത്തിലെ ആഭ്യന്തര വകുപ്പ് ആർഎസ്എസിന് ഔട്ട്‌സോഴ്‌സ് ചെയ്ത് കൊടുത്തിരിക്കുന്നു'

കോഴിക്കോട്: മഞ്ചേശ്വരം തെര‍ഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെ രക്ഷപ്പെടാൻ സർക്കാർ സഹായിച്ചുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. സുരേന്ദ്രനെതിരെ തെളിവുണ്ടായിട്ട് പോലും നിയമത്തിന്റെ പഴുത് ഉപയോഗിച്ച് പൊലീസ് രക്ഷപ്പെടുത്തിയെന്ന് അബിൻ വർക്കി ആരോപിച്ചു.

'നിയമപ്രകാരം ഒരു കുറ്റകൃത്യം നടന്ന് കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പോലീസ് കോടതിയിൽ ഫൈനൽ റിപ്പോർട്ട് നൽകേണ്ടതായിരുന്നു. ഇല്ലെങ്കിൽ അതിന്റെ കാരണം ബോധിപ്പിച്ചുകൊണ്ടുള്ള പെറ്റീഷൻ സമർപ്പിക്കേണ്ടത് ആയിരുന്നു. മഞ്ചേശ്വരം അഴിമതി കുറ്റകൃത്യം നടന്ന് ഒരു കൊല്ലവും ഏഴു മാസവും കഴിഞ്ഞതിനുശേഷം ആണ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വൈകുന്നതിനുള്ള പെറ്റിഷനും സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് ഈ കോടതിക്ക് ഇതിന്മേൽ കെ. സുരേന്ദ്രന് എതിരെ കേസെടുക്കാൻ സാധിക്കില്ല. അതായത് തെളിവുണ്ടായിട്ട് പോലും നിയമത്തിന്റെ ലൂപ്ഹോൾ ഉപയോഗിച്ച് കെ. സുരേന്ദ്രനെ പോലീസ് രക്ഷപ്പെടുത്തി. കേരളത്തിലെ ആഭ്യന്തര വകുപ്പ് ആർഎസ്എസിന് ഔട്ട്‌സോഴ്‌സ് ചെയ്ത് കൊടുത്തിരിക്കുന്നു' എന്നാണ് അബിൻ വർക്കി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം.....

എങ്ങനെ മഞ്ചേശ്വരം കേസിൽ കെ സുരേന്ദ്രൻ രക്ഷപെട്ടു?

എങ്ങനെ ആഭ്യന്തര വകുപ്പ് കെ സുരേന്ദ്രനെ സഹായിച്ചു?

വിടുതൽ ഹർജി അനുവദിച്ച കോടതി വിധിയുടെ പേജ് നമ്പർ 17.

14. തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സെക്ഷൻ 171 (ബി), 171 (ഇ) എന്നിവ പ്രകാരവും ഐപിസി 201 വകുപ്പ് പ്രകാരവും ശിക്ഷാർഹമായ കുറ്റകൃത്യങ്ങളെയും സംബന്ധിച്ചിടത്തോളം, കുറ്റാരോപിതർക്കെതിരെ കുറ്റം ചുമത്തുന്നതിന് മതിയായ വിവരങ്ങൾ രേഖകളിൽ ലഭ്യമാണെന്ന് ഞാൻ കരുതുന്നു. പക്ഷെ ഹരജിക്കാരന് (കെ സുരേന്ദ്രൻ )വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചതുപോലെ, പ്രസ്തുത കുറ്റത്തിന് റിപ്പോർട്ട്‌ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചിരിക്കുന്ന പരിധിയുടെ കാലാവധി അവസാനിച്ചതിന് ശേഷം IPC 1/1(E) എന്ന സെക്ഷൻ പ്രകാരവും, CrPC സെക്ഷൻ 468 പ്രകാരവും ശിക്ഷ വിധിക്കാൻ ഈ കോടതിക്ക് അധികാരമില്ല. IPC 171(E) പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യം നടന്നത് 21.03. 2021 നാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. CrPC 173(2) പ്രകാരം അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്

01.10.2023-ന് മാത്രമാണ്, അതായത് 1 വർഷവും 7 മാസവും കാലഹരണപ്പെട്ടതിന് ശേഷം.

ഇതിന്റെ രത്നചുരുക്കം

സെക്ഷൻ 171(E) ഐപിസി - കൈക്കൂലി

സെക്ഷൻ 171(B) ഐപിസി - ഇലക്ഷൻ അഴിമതി

സെക്ഷൻ 201 ഐപിസി - തെറ്റായ വിവരങ്ങൾ നൽകുക.

ഈ മൂന്നു വകുപ്പുകൾ പ്രകാരം കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ തെളിവുകൾ ഉണ്ടായിരുന്നു. പക്ഷേ നിയമപ്രകാരം ഒരു കുറ്റകൃത്യം നടന്ന് കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പോലീസ് കോടതിയിൽ ഫൈനൽ റിപ്പോർട്ട് നൽകേണ്ടതായിരുന്നു. ഇല്ലെങ്കിൽ അതിന്റെ കാരണം ബോധിപ്പിച്ചുകൊണ്ടുള്ള പെറ്റീഷൻ സമർപ്പിക്കേണ്ടത് ആയിരുന്നു. മഞ്ചേശ്വരം അഴിമതി കുറ്റകൃത്യം നടന്ന് ഒരു കൊല്ലവും ഏഴു മാസവും കഴിഞ്ഞതിനുശേഷം ആണ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വൈകുന്നതിനുള്ള പെറ്റിഷനും സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് ഈ കോടതിക്ക് ഇതിന്മേൽ കെ സുരേന്ദ്രന് എതിരെ കേസെടുക്കാൻ സാധിക്കില്ല.

അതായത് തെളിവുണ്ടായിട്ട് പോലും നിയമത്തിന്റെ ലൂപ്ഹോൾ ഉപയോഗിച്ച് കെ സുരേന്ദ്രനെ പോലീസ് രക്ഷപ്പെടുത്തി.

കേരളത്തിലെ ആഭ്യന്തര വകുപ്പ് ആർ.എസ്.എസിന് ഔട്ട്‌സോഴ്‌സ് ചെയ്ത് കൊടുത്തിരിക്കുന്നു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടിരുന്നു. സുരേന്ദ്രൻ അടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബിഎസ്പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമാണ് കേസ്.

Similar Posts