Kerala
നിയമനക്കത്ത് വിവാദം: മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തും
Kerala

നിയമനക്കത്ത് വിവാദം: മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തും

Web Desk
|
6 Dec 2022 1:20 AM GMT

തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഉൾപ്പെടുത്തി മാർച്ച് നടത്താനാണ് തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തും.കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹവും ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധവും തുടരുകയാണ്.

സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി ഇന്നലെ സർക്കാർതലത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.എന്നാൽ മേയറുടെ രാജിയിൽ കുറഞ്ഞ ഒരു കാര്യവും അംഗീകരിക്കില്ലെന്ന് നിലപാടിലാണ് പ്രതിപക്ഷകക്ഷികൾ.

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് താൻ കത്തയച്ചിട്ടില്ലെന്നും പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയർ മൊഴി നൽകിയതായി സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

Similar Posts