Kerala
കരിപ്പൂരിൽ സ്വർണ വേട്ട
Kerala

കരിപ്പൂരിൽ സ്വർണ വേട്ട

Web Desk
|
21 Jun 2021 9:12 AM GMT

2.33 കിലോ സ്വർണവുമായി യുവാവ് അറസ്റ്റിൽ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. 2.33 കിലോ സ്വർണവുമായി യുവാവ് അറസ്റ്റിൽ.

മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് കസ്റ്റംസിന്റെ പിടിയിലായിരിക്കുന്നത്. തുടർനടപടികൾ നടന്നുവരികയാണ്.

കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടന്നിരുന്നു. അഞ്ചുപേരിൽനിന്നായി 3.53 കോടി രൂപയുടെ സ്വർണമാണ് ഞായറാഴ്ച കസ്റ്റംസ് പിടിച്ചെടുത്തത്. രണ്ടുപേരിൽനിന്ന് 4.8 കിലോ സ്വർണവും മൂന്നുപേരിൽനിന്ന് മിശ്രിത രൂപത്തിലാക്കിയ 3.8 കിലോ സ്വർണവുമാണ് പിടിച്ചെടുത്തത്. കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് പിടിയിലായിരുന്നത്.

Similar Posts