Kerala
കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ യൂത്ത്‍ലീഗ് മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു
Kerala

കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ യൂത്ത്‍ലീഗ് മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു

Web Desk
|
2 April 2022 6:14 AM GMT

പ്രവർത്തകരോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു

കെ റെയില്‍ വിരുദ്ധ പ്രതിഷേധത്തിന്‍റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത്‍ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലേക്കും മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ കെറെയിൽ വിരുദ്ധ പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു. കെറെയിൽ വിരുദ്ധ സമര സമിതി നേതാവ് ടി.പി ഇസ്മായിൽ അടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായിരിക്കുന്നത്.

പ്രകടനമായി എത്തിയ പ്രവർത്തകർ കലക്ടറേറ്റിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മറി കടക്കാൻ ശ്രമിക്കുകയും ഇതേ തുടർന്ന് പൊലീസ് പ്രവർത്തകർക്കുമേൽ ജല പീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പ്രവർത്തകരോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ബാരിക്കേഡ് മറി കടന്ന് കലക്ടറേറ്റ് വളപ്പിലേക്ക് കയറാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ.



Similar Posts