മുഈനലിക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് യൂത്ത്‌ലീഗ് ദേശീയ അധ്യക്ഷന്‍
|മുഈനലിയെ യൂത്ത്‌ലീഗ് ദേശിയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് യൂത്ത്‌ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി. മുഈനലിക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് കത്ത് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ആസിഫ് അന്‍സാരി മീഡിയ വണിനോട് പറഞ്ഞു.
അതിനിടെ മുഈനലിയെ പിന്തുണച്ച് യൂത്ത്‌ലീഗ് സംസ്ഥാന വെസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് രംഗത്തെത്തി. മുഈനലി തങ്ങള്‍ ഉന്നയിച്ച വിഷയത്തെ അതിന്റെ ഗൗരവത്തിലെടുത്ത് ചര്‍ച്ച ചെയ്യാനുള്ള കരുത്ത് ലീഗിനുണ്ട്. ലീഗ് ആരുടെയെങ്കിലും സ്വകാര്യസ്വത്താണെന്ന് ധരിക്കുന്നത് മഹാ അബദ്ധമാണ്. മുഈനലിക്കെതിരെ അസഭ്യവര്‍ഷം നടത്തിയ ആള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അന്‍വര്‍ സാദത്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മുഈനലിയെ യൂത്ത്‌ലീഗ് ദേശിയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് നിഷേധിച്ചുകൊണ്ടാണ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരിയുടെ പ്രസ്താവന.