Kerala
Kerala
കോഴിക്കോട് യുവാവിന് കുത്തേറ്റു
|15 Jan 2024 3:58 PM GMT
ചോട്ടാ നിസാർ എന്നയാളാണ് കുത്തിയത്.
കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിന് കുത്തേറ്റു. കൊടുവള്ളി സ്വദേശി സമീറിനാണ് കുത്തേറ്റത്.
ചോട്ടാ നിസാർ എന്നയാളാണ് കുത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിന് കാരണം.
കുത്തേറ്റ സമീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം തൃശൂർ പുന്നയൂർക്കുളത്ത് വീട് കയറി നടന്ന ആക്രമണത്തിൽ യുവാവിനും രണ്ട് സ്ത്രീകൾക്കും കുത്തേറ്റിരുന്നു.
ബൈക്കിലെത്തിയ സംഘം നടത്തിയ ആക്രമണത്തിൽ അണ്ടത്തോട് നടന്ന സംഭവത്തിൽ ബീച്ച് റോഡിൽ മേളിയിൽ വീട്ടിൽ ഷമീം (26), മേളിയിൽ വീട്ടിൽ ആമിനു (51), റാബിയ(36) എന്നിവർക്കാണ് പരിക്കേറ്റത്.
മൂന്നുപേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കിലായെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു സൂചന.