Kerala
Kerala
തൃശൂരിൽ പള്ളിപ്പെരുന്നാൾ കണ്ടുമടങ്ങിയ യുവാവിന് കുത്തേറ്റു
|1 Oct 2022 4:31 AM GMT
കുന്നംകുളം പോർക്കുളത്ത് ഇന്നു പുലർച്ചെ രണ്ടിനാണ് സംഭവം
തൃശൂർ: കുന്നംകുളം പോർക്കുളത്ത് യുവാവിന് കുത്തേറ്റു. പോർക്കുളം കുടക്കാട്ടിൽ വീട്ടിൽ രാഹുലി(23)നാണ് പരിക്കേറ്റത്. പള്ളിപ്പെരുന്നാൾ കണ്ടു മടങ്ങുകയായിരുന്നു യുവാവ്.
ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. രാഹുലിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പോർക്കുളം സ്വദേശി നിബിനാണ് കുത്തിയതെന്ന് മൊഴിയുണ്ട്.
Summary: Youth was stabbed in Porkulam, Kunnamkulam in Thrissur