Kerala
രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്‍ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി
Kerala

രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്‍ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി

Web Desk
|
2 July 2021 2:48 AM GMT

മൃഗശാല ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ സൂ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആര്‍ ചിഞ്ചുറാണി മീഡിയവണിനോട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും.

ജീവനക്കാര്‍ക്ക് കൂടുതല്‍ ശാസ്ത്രീയ പരിശീലനം നല്‍കുമെന്നും മൃഗശാല ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാമ്പ് കടിയേറ്റ് മരിച്ച ഹര്‍ഷാദിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയായിരുന്നു മൃഗശാലയിലെ ആനിമല്‍ കീപ്പറായ ഹര്‍ഷാദിന് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്ന് ഉടനെ തന്നെ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Similar Posts