Kerala
സുബൈര്‍ കൊലപാതകം; കൂടുതൽ ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലാകാൻ സാധ്യത
Kerala

സുബൈര്‍ കൊലപാതകം; കൂടുതൽ ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലാകാൻ സാധ്യത

Web Desk
|
30 April 2022 1:14 AM GMT

ഗൂഢാലോചന നടത്തിയ വ്യക്തി ഉൾപ്പെടെ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിൽ കൂടുതൽ ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലാകാൻ സാധ്യത. ഗൂഢാലോചന നടത്തിയ വ്യക്തി ഉൾപ്പെടെ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

സുബൈർ വധക്കേസിലെ പ്രതികളായ രമേശ് , അർമുഖൻ , ശരവണൻ എന്നിവരെ കസ്റ്റഡിയിൽ ലഭിച്ചതോടെയാണ് കേസിന്‍റെ കൂടുതൽ കാര്യങ്ങളിലേക്ക് പൊലീസിന് കടക്കാനായത്. സുബൈറിനെ കൊല്ലാൻ ഗൂഡാലോചന നടത്തിയ ആർ.എസ്.എസ് കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക് മനുവിനെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 8-ാം തിയതി സുബൈറിനെ കൊല്ലാൻ ശ്രമിച്ച വിഷണുവിനെയും അറസ്റ്റ് ചെയ്തു.

സഞ്ജിത്തിന്‍റെ സുഹൃത്തുക്കൾ നടത്തിയ കൊലപാതകം എന്ന നിലയിൽ കേസ് ഒതുക്കി തീർക്കാനാണ് ആർ.എസ്.എസ്. ശ്രമിച്ചത്. മുഖ്യ പ്രതികളെ ചോദ്യം ചെയ്തതോടെ കൂടുതൽ പേരുടെ പങ്ക് വ്യക്തമായി. ഉന്നത നേതാക്കളുടെ പങ്ക് ഉൾപ്പെടെ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.



Similar Posts