'സുബൈറിന്റെ കൊലപാതകം സുരേന്ദ്രൻ പാലക്കാട് വന്നതിന് പിന്നാലെ'; സി.പി.എം
|'കൊലപാതകത്തിൽ ബിജെപി ഉന്നതനേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണം'
പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാലക്കാട് വന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം. സുരേന്ദ്രൻ പാലക്കാട് ആലത്തൂരിലെ ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ വന്നതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് നന്ന രണ്ടുകൊലപാതകങ്ങളും ആർ.എസ്.സിന്റെയും എസ്.ഡി.പി.ഐയുടെയും നേതൃത്വത്തിന്റെയും അറിവോടെയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ ബിജെപി ഉന്നതനേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. അതേ സമയം കൊലപാതകങ്ങളിൽ തനിക്ക് പങ്കുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യട്ടെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മറുപടി നൽകി. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സംസ്ഥാനത്തുടനീളം യാത്ര ചെയ്യുന്നുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം മറുപടി അർഹിക്കാത്തതാണ്. അവരുടെ കൈയിലല്ലേ ആഭ്യന്തരം എന്റെ മടിയിലല്ലല്ലോ.അങ്ങനെയെങ്കിൽ എന്നെ അറസ്റ്റ് ചെയ്‌തോട്ടെ'യെന്നും അദ്ദേഹം പറഞ്ഞു.