Kuwait
ത്യാഗസ്മരണകൾ പുതുക്കി കുവൈത്തിൽ ബലിപെരുന്നാൾ ആഘോഷം
Kuwait

ത്യാഗസ്മരണകൾ പുതുക്കി കുവൈത്തിൽ ബലിപെരുന്നാൾ ആഘോഷം

Web Desk
|
22 Aug 2018 1:21 AM GMT

നാട്ടിലെ പ്രളയബാധിതർക്കായുള്ള പ്രാർത്ഥനകളുമായാണ് മലയാളികളായ വിശ്വാസികൾ ഈദ് നമസ്ക്കാരത്തിനെത്തിയത്

നാട്ടിലെ പ്രളയബാധിതർക്കായുള്ള പ്രാർത്ഥനകളുമായാണ് മലയാളികളായ വിശ്വാസികൾ ഈദ് നമസ്ക്കാരത്തിനെത്തിയത്. പരീക്ഷണഘട്ടങ്ങളിൽ വിശ്വാസം മുറുകെ പിടിക്കാനും ദുരിതാശ്വാസ പ്രവർത്തങ്ങളിൽ മുന്നിട്ടിറങ്ങാനും ഖത്തീബുമാർ ആഹ്വാനം ചെയ്തു. ഈദുഗാഹുകൾക്കു അനുമതിയുണ്ടായിരുന്നില്ലെങ്കിലും കുവൈത്തിലെ വിവിധ പള്ളികളിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ മലയാള ഖുതുബയും പെരുന്നാൾ നമസ്കാരവും സംഘടിപ്പിച്ചു.

കെ.ഐ.ഐ കുവൈത്തിന്റെ നേതൃത്വത്തിൽ അബാസിയയിൽ നടന്ന പെരുന്നാൾ പ്രാർത്ഥനക്കു സക്കീർ ഹുസ്സൈൻ തുവൂർ നേതൃത്വം നൽകി. സാല്മിയയിൽ അബ്ദുൾറഹീം ഫഹാഹീലിൽ നിയാസ് ഇസ്‌ലാഹി, മെഹ്ബൂലയിൽ മുഹമ്മദ് ഷിബിലി, ഫര്വാനിയയിൽ അനീസ് അബ്ദുൽ സലാമ്, സിറ്റി പള്ളിയിൽ സിദ്ധിഖ് ഹസ്സൻ, റിഗായിൽ മുഹമ്മദ് ഹാറൂൺ എന്നിവർ ഖുതുബ നിർവഹിച്ചു.

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ നാല് പള്ളികളിൽ പെരുന്നാൾ നമസ്കാരവും മലയാള ഖുത്തുബയും സംഘടിപ്പിച്ചു. സാൽമിയയിൽ മുഹമ്മദ് അരിപ്ര സബാഹിയ്യയില്‍ സി.കെ അബുല്ലത്തീഫ്, റഷീദി ജഹ്റയില്‍ മുർഷിദ് അരീക്കാട്, മങ്കഫില്‍ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, മെഹ്ബൂലയിൽ മുഹമ്മദ് ഷരീഫ് അസ്ഹരി മണ്ണാർക്കാട് എന്നിവർ പ്രാർത്ഥനക്കു നേതൃത്വം നൽകി. കുവൈത്ത് കേരള ഐസ്‌ലാഹി സെന്റർ പതിനൊന്നു പള്ളികളിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു . പി.എൻ അബ്ദുൾറഹിമാൻ അബ്ദുൽ സലാം സ്വലാഹി , അഷ്‌റഫ് ഏകരൂൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Tags :
Similar Posts