Kuwait
കുവൈത്തിൽ ആറ് മാസത്തിനിടയിൽ 41,000 പേര്‍ക്ക് യാത്രാവിലക്കേർപ്പെടുത്തി
Kuwait

കുവൈത്തിൽ ആറ് മാസത്തിനിടയിൽ 41,000 പേര്‍ക്ക് യാത്രാവിലക്കേർപ്പെടുത്തി

Web Desk
|
1 Sep 2018 3:08 AM GMT

നീതി ന്യായ മന്ത്രാലയത്തിലെ കണക്കെടുപ്പ്-ഗവേഷണ വിഭാഗം തയാറാക്കിയ ഈ വർഷത്തെ അർധ വാർഷിക റിപ്പോർട്ട് പുറത്ത്

കുവൈത്തിൽ ആറ് മാസത്തിനിടയിൽ 41,000ത്തില്‍ അധികം പേര്‍ക്കെതിരെ വിവിധ കേസുകളില്‍ യാത്രാവിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. നീതി ന്യായ മന്ത്രാലയത്തിലെ കണക്കെടുപ്പ്-ഗവേഷണ വിഭാഗം തയാറാക്കിയ ഈ വർഷത്തെ അർധ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

വിവിധ കേസുകളിൽ പ്രതികളായ സ്വദേശികളും വിദേശികളും കുവൈത്തിൽ യാത്രാവിലക്കേർപ്പെടിത്തിയവരിൽ ഉൾപ്പെ ടും. കടം വാങ്ങി നിശ്ചിത സമയത്തിനകം തിരിച്ചുകൊടുക്കാതെ കമ്പ്യാലകളിൽ ഒപ്പിട്ടവർക്കെതിരെയും കോടതി മുഖാന്തിരം യാത്രാവിലക്കുണ്ട്. 2018 ജനുവരി മുതൽ ജൂൺ അവസാനംവരെയുള്ള കണക്കുകകളുടെ

അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിെൻറ റിപ്പോർട്ട്. മുൻ വർഷത്തെ ഇതേ കാലത്തെ അപേക്ഷിച്ച് യാത്രാ വിലക്കേർപ്പെടുത്തിയവരുടെ എണ്ണത്തിൽ വർധനയാണ് കാണിച്ചത്. അതേസമയം, 25825 പേർക്കെതിരെ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് ഈ കാലയളവിൽ നീക്കിയതായും റിപ്പോർട്ടിലുണ്ട്. കടം തിരിച്ചുനൽകിയതിനെ തുടർന്ന് യാത്രാവിലക്കേർപ്പെടുത്തിയ 9415 പേരെയാണ് പിന്നീട് ഒഴിവാക്കിയത്. യാത്രാ വിലക്കേർപ്പെടുത്തിവരുടെ എണ്ണത്തിൽ ഫർവാനിയ ഗവർണറേറ്റിൽ താമസിക്കുന്നവരാണ് ഒന്നാം സ്ഥാനത്ത്. ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 10998 പേർക്കെതിരെയാണ് യാത്രാവിലക്കുണ്ടായത്. 2263 എണ്ണവുമായി ഇക്കാര്യത്തിൽ മുബാറക് അൽ കബീർ ഗവർണറേറ്റാണ് ഏറ്റവും പിന്നിൽ.

Related Tags :
Similar Posts