ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം; പരിശോധന കര്‍ശനമാക്കി കുവെെത്ത്
|2017 ഡിസംബർ ഒന്ന് മുതൽ 2018 ജൂലൈ ഒന്ന് വരെയുള്ള കാലയളവിൽ ഭക്ഷ്യയോഗ്യമല്ലാത്ത 260 ടൺ ഭക്ഷ്യവസ്തുക്കളാണ് രാജ്യത്ത് നശിപ്പിച്ചത്
കുവൈത്തിൽ ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ അളവ് കൂടിവരുന്നു. രാജ്യത്ത് പ്രതിദിനം ഏകദേശം 1400 കിലോയിലധികം ഭക്ഷ്യ വസ്തുക്കളാണ് നശിപ്പിക്കേണ്ടി വരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻറ് ന്യൂട്രീഷ്യെൻറ പരിശോധനകളിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിക്കുന്നതെന്ന്
വകുപ്പ് ഡയറക്ടർ ജനറല്‍ ഇൗസ അൽ കന്ദരി പറഞ്ഞു. രാജ്യത്തെ വിപണിയിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
2017 ഡിസംബർ ഒന്ന് മുതൽ 2018 ജൂലൈ ഒന്ന് വരെയുള്ള കാലയളവിൽ ഭക്ഷ്യയോഗ്യമല്ലാത്ത 260 ടൺ ഭക്ഷ്യവസ്തുക്കളാണ് നശിപ്പിച്ചത്. ഒാരോ ദിവസവും ശരാശരി 1400 കിലോ ഭക്ഷ്യവസ്തുക്കൾ ഉപയോഗയോഗ്യമല്ലാത്തതിെൻറ പേരിൽ നശിപ്പിക്കേണ്ടി വരുന്നതായും ഇൗസ അൽ കന്ദരി പറഞ്ഞു. 2017 ഒക്ടോബർ മുതൽ വിവിധ ഗവർണറേറ്റുകളിലെ വിപണികളിൽ നിന്ന് 2.52 ഭക്ഷ്യ സാമ്പിളുകളാണ് പരിശോധിച്ചത്. തത്സമയം തന്നെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമുണ്ട്.