ക്രൊയേഷ്യ-കുവെെത്ത് സൌഹൃദ ഫുട്ബോള്‍ മത്സരം ഡിസംബറില്‍
|ലൂക്ക മോഡ്രിച്ച്, ബാഴ്സലോണയുടെ മധ്യനിരക്കാരൻ കൂടിയായ ഇവാൻ റാകിടിച് അടക്കം ലോകത്തിലെ ഒരു പിടി മികച്ച താരങ്ങൾ അടങ്ങിയ ക്രൊയേഷ്യൻ ടീമാണ് കുവൈത്തുമായി സൗഹൃദ മത്സരം കളിക്കാനെത്തുന്നത്
2018 ലോകകപ്പ് ഫുട്ബോള്‍ റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യന്‍ ടീം കുവൈത്തിലെത്തുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച താരം ലൂക്ക മോഡ്രിച്ച്, ബാഴ്സലോണയുടെ മധ്യനിരക്കാരൻ കൂടിയായ ഇവാൻ റാകിടിച് അടക്കം ലോകത്തിലെ ഒരു പിടി മികച്ച താരങ്ങൾ അടങ്ങിയ ക്രൊയേഷ്യൻ ടീമാണ് കുവൈത്തുമായി സൗഹൃദ മത്സരം കളിക്കാനെത്തുന്നത്.
ഡിസംബറിലായിരിക്കും മത്സരമെന്ന് കുവൈത്ത് ഫുട്ബാൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ഫുട്ബാൾ ഫെഡറേഷനുകൾ ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
റഷ്യൻ ലോകകപ്പിൽ കളിച്ച ക്രൊയേഷ്യയുടെ പൂർണ ടീം കുവൈത്തിൽ എത്തുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മത്സര തീയതിയും സ്റ്റേഡിയവും സംബന്ധിച്ച കാര്യങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.മത്സരങ്ങളിൽ കുവൈത്തി റഫറികളുടെ സേവനം ഉപയോഗിക്കാനും ധാരണപത്രത്തിൽ വ്യവസ്ഥയുണ്ട്.
നിലവിലെ ഫുട്ബാളിലെ ഏറ്റവും മികച്ച താരനിരകളിൽ ഒന്ന് കുവൈത്തിലേക്ക് എത്തുന്നു എന്നറിഞ്ഞ ആവേശത്തിലാണ് കുവൈത്തിലെ സ്വദേശികളും വിദേശികളുമായ ഫുട്ബാൾ ആരാധകർ.