Kuwait
വ്യോമയാന മേഖലയില്‍ കുതിച്ചു ചാട്ടത്തിന് കുവൈത്ത് ഒരുങ്ങുന്നു;  അഞ്ചു വർഷത്തിനകം 20 ശതകോടി ഡോളർ നിക്ഷേപിക്കും  
Kuwait

വ്യോമയാന മേഖലയില്‍ കുതിച്ചു ചാട്ടത്തിന് കുവൈത്ത് ഒരുങ്ങുന്നു; അഞ്ചു വർഷത്തിനകം 20 ശതകോടി ഡോളർ നിക്ഷേപിക്കും  

Web Desk
|
2 Oct 2018 7:35 PM GMT

വ്യോമഗതാഗത രംഗത്ത് പശ്ചിമേഷ്യ 15 വർഷത്തിനുള്ളിൽ വൻ വളർച്ചാ സാധ്യതയുള്ള മേഖലയായി മാറും

അഞ്ചുവർഷത്തിനകം വ്യോമയാന മേഖലയിൽ കുവൈത്ത് 20 ശതകോടി ഡോളർ നിക്ഷേപിക്കുമെന്ന് വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമാൻ അൽ ഹമൂദ് അസ്സബാഹ്. വ്യോമ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് റിയാദിൽ നടന്ന പശ്ചിമേഷ്യൻ-വടക്കൻ ആഫ്രിക്കൻ മേഖലയുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വ്യോമഗതാഗത രംഗത്ത് പശ്ചിമേഷ്യ 15 വർഷത്തിനുള്ളിൽ വൻ വളർച്ചാ സാധ്യതയുള്ള മേഖലയായി മാറും. ഈ സാധ്യതയെ ഗുണപരമായ രീതിയിൽ ഉപയോഗപ്പെടുത്തുകയെന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്. വിഷൻ 2035 പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വ്യോമയാന മേഖലക്ക് കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ശൈഖ് സൽമാൻ അൽ ഹമൂദ് കൂട്ടിച്ചേർത്തു.

അടുത്ത 20 വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിലും കാർഗോയിലും വൻ വർധനവ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം 14 മില്യൻ യാത്രക്കാരാണ് ഉപയോഗപ്പെടുത്തിയത്. കാർഗോ വിമാനങ്ങൾ വഴി നടത്തിയ ചരക്ക് നീക്കത്തിലും മുൻ വർഷത്തേതിനെക്കോൾ വർധന കാണിച്ചു. യാത്രാ ഷെഡ്യൂളുകളുടെ എണ്ണത്തിലും വർധനയുണ്ട്. വർധിക്കുന്ന തിരക്ക് അനുസരിച്ച് യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് കഴിയാത്ത സ്ഥിതിയുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നവീകരണം പൂർത്തിയാവുന്നതോടെ ഇതിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. പുതിയ വിമാനത്താവളത്തിനുള്ള സാധ്യതാ പഠനം ഉൾപ്പെടെ ഒരുവശത്ത് നടക്കുന്നതായും റിപ്പോർട്ടുണ്ട്.

Related Tags :
Similar Posts